കൽപ്പറ്റ നഗരസഭയിൽ യു ഡി എഫിന് വൻ തിരിച്ചടി. നഗരസഭ ചെയർമാൻ സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന കെ ജി രവീന്ദ്രൻ്റെ നാമനിർദേശ പത്രികയാണ് തള്ളിയത്. ഇരുപത്തിമൂന്നാം വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു രവീന്ദ്രൻ. മുൻപ് പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് പത്രിക തള്ളാൻ കാരണം. അതേസമയം, ഈ വാർഡിൽ രവീന്ദ്രൻ്റെ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന പ്രഭാകരൻ്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി; ചെയർമാൻ സ്ഥാനാർത്ഥി കെ ജി രവീന്ദ്രൻ്റെ പത്രിക തള്ളി

