Site iconSite icon Janayugom Online

കോവാക്‌സിന് ബ്രിട്ടന്‍ അംഗീകാരം; 22 മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി. ഇന്ത്യ തദ്ദേശികമായി വികസിപ്പിച്ച കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 22ന് ശേഷം ബ്രിട്ടനില്‍ പ്രവേശിക്കാം. ഇവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. കോവാക്സിൻ എടുത്ത യാത്രക്കാർക്കും യുകെയിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് ട്വിറ്ററിൽ അറിയിച്ചു. നവംബർ 22ന് പുലർച്ചെ നാല് മണി മുതലാണു മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. 

അതേസമയം യാത്രയ്ക്ക് മുന്‍പുള്ള കോവിഡ് പരിശോധനയിൽ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീൻ എന്നിവയിലും ഇളവുണ്ടാകും. ഈ മാസം ആദ്യമാണ് കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. ഡെൽറ്റ വകഭേദത്തിനെതിരെ കോവാക്സിൻ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. സ്വിറ്റ്സർ ലാൻഡ് കോവാക്സിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകൾക്കും യുകെയുടെ അംഗീകാരം നൽകി. 

ENGLISH SUMMARY:UK approves COVAXIN
You may also like this video

Exit mobile version