Site iconSite icon Janayugom Online

യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഢനം; കുട്ടിയെ മാനസികവും, ശാരീരികവുമായി ഉപദ്രവിച്ചുവെന്ന് സ്കൂൾ അധികൃതരുടെ പരാതി

ചേർത്തല നഗരത്തിലെ പ്രധാന എൽ പി സ്കൂളിൽ ആൺകുട്ടിയായ യു. കെ. ജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഢനം. കുട്ടിക്കെതിരെ മാനസികവും, ശാരീരിക ഉപദ്രവിച്ചു വെന്ന് കാട്ടി സ്കൂൾ അധികൃതരും പി ടി എ ഭാരവാഹികളും ചേർത്തല പൊലീസിൽ പരാതിനൽകി. ചേർത്തല ടൗൺ എൽ പി സ്കൂളിലെ അഞ്ച് വയസുകാരനെയാണ് കുട്ടിയുടെ സംരക്ഷണം ചൈയിൽഡ് പ്രോട്ടക്ഷൻ ഏറ്റെടുക്കണമെന്ന് കാട്ടി അധികൃതർ രംഗത്ത് എത്തിയത്. കുറെ നാളുകളായി
ഭക്ഷണം കൃത്യമായി കൊണ്ടുവരാതെയും, മുഷിഞ്ഞ വസ്ത്രവുമിട്ട് അവശനായി എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതനുസരിച്ച് കുട്ടിയുടെ വീടിന്റെ പരിസരവാസികളോട് പി ടി എ ഭാരവാഹികൾ അന്വഷിച്ചപ്പോൾ രാത്രികാലങ്ങളിൽ കുട്ടിയുടെ നിലവിളി കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതായി പിടി.എ പ്രസിഡന്റ് ദിനൂപ് വേണു പറഞ്ഞു. 

കുട്ടിയെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുമ്പോൾ അമ്മ ഇതിൽ ഇടപെടാറില്ലെന്നും അമ്മ തന്നെ ഒന്നും ചെയ്യില്ലായിരുന്നുവെന്നുംകുട്ടി അധികൃതരോട് പറഞ്ഞു. കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ റജി മദ്യപിച്ച് എത്തുന്ന ദിവസങ്ങളിൽ കുട്ടിയുമായി വഴക്കിട്ടാറുണ്ടെന്നും, കുട്ടി കരയുമ്പോൾ റജി രണ്ട്കൈൾ കൊണ്ട് ഇരു കരണത്തടിക്കുന്നതും പതിവാണെന്നും, കൂടാതെ ശരീരം മുഴുവനും ഉപദ്രവിക്കാറുറുണ്ടെന്നും കുട്ടി പറയുന്നു. മാതാവ് ലോട്ടറി വിറ്റാണ് ഉപജീവനമാർഗ്ഗം നടത്തുന്നത്. കുട്ടിക്കെതിരെ ഉപദ്രവം നടത്തുന്ന ഭർത്താവിനെതിരെ പരാതി കൊടുക്കുവാൻ മാതാവ് തയ്യാറല്ല. 

സ്കൂൾ അധികൃതരും പിടി എ ഭാരവാഹികളും കുട്ടിയുടെയും കുട്ടിയുടെ അയൽവാസികളോടും സംഭവം അന്വേഷിക്കാൻ ചേർത്തല നഗരസഭ യൂത്ത് കോ-ഡിനേറ്റർ അനുപ്രിയയെ നിയോഗിച്ചിരുന്നു. കുട്ടി പറയുന്ന കാര്യങ്ങൾ സ്ഥിതികരിക്കുന്ന രീതിയിൽ തന്നെയാണ് അനുപ്രിയ റിപ്പോർട്ട് സമർപ്പിച്ചതും. ഇതെ തുടർന്നാണ് ചേർത്തല പൊലീസിൽ പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പരാതി നൽകിയത്.

Exit mobile version