റഷ്യന്‍ ആക്രമണങ്ങളില്‍ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവരെ 137 പേർ മരിച്ചെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി അറിയിച്ചു. 316 പേർക്ക് പരിക്കുകൾ പറ്റി. ഏകദേശം 100,000 ഉക്രെയ്നികള്‍ വീടുവിട്ട് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു.
വടക്ക്, കിഴക്ക്, തെക്ക് അതിർത്തികളിലൂടെ ഉക്രെയ്നിൽ പ്രവേശിച്ച റഷ്യൻ സൈനികർ ഇന്നലെ വൈകുന്നേരത്തോടെ കീവിനു സമീപമെത്തി. ഇതോടെ കീവിൽ നിന്ന് ജനങ്ങൾ പലായനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, സൈനിക നടപടിക്കില്ലെന്ന് പാശ്ചാത്യ സൈനികക്കൂട്ടായ്മയായ നാറ്റോ വ്യക്തമാക്കി.
ഉക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടാണ് അമേരിക്കയും സ്വീകരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലന്‍സ്കി പ്രതികരിച്ചു. എല്ലാവര്ക്കും ഭയമാണ്. ഉക്രെയ്ന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെർണോബില്‍ പിടിച്ചെടുത്തതായി റഷ്യ
ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തു. അവിടെയുള്ള ഉദ്യോഗസ്ഥരെ അടക്കം ബന്ദികളാക്കി വച്ചതായും റിപ്പോർട്ട്.
english summary;Ukraine says 137 killed in Russian airstrikes
you may also like this video;