Site iconSite icon Janayugom Online

സമാധാന ഫോര്‍മുല നടപ്പിലാക്കാന്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി ഉക്രെയ്‍ന്‍

ഉക്രെയ്‍ന്‍ നിര്‍ദേശിച്ച സമാധാന ഫോര്‍മുല നടപ്പിലാക്കാന്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് സെലന്‍സ്കി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 21 നാണ് 10 പോയിന്റുകളുള്ള സമാധാന ഫോര്‍മുല യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സെലന്‍സ്കി നിര്‍ദേശിച്ചത്. ആക്രമണത്തിനെതിരെ നടപടിയെടുക്കുക, ജീവന്‍ സംരക്ഷിക്കുക, സുരക്ഷയും പ്രാദേശിക സമഗ്രതയും പുനഃസ്ഥാപിക്കുക, സുരക്ഷാ ഗ്യാരണ്ടി, നിശ്ചയദാര്‍‍‍ഢ്യത്തിനുള്ള അവകാശം എന്നീ നിര്‍ദേശങ്ങളാണ് സെലന്‍സ്കി മുന്നോട്ട്‍വച്ചത്. ഉക്രെയ്‍നില്‍ നിന്ന് റഷ്യന്‍ സെെന്യത്തെ പിന്‍വലിക്കാനും തടവുകാരെ മോചിപ്പിക്കാനും സാമാധാന ഫോര്‍മുല ആവശ്യപ്പെടുന്നു. 

Eng­lish Summary;Ukraine seeks Indi­a’s par­tic­i­pa­tion to imple­ment peace formula
You may also like this video

Exit mobile version