Site iconSite icon Janayugom Online

ക്രിമിയയില്‍ ഉക്രെയ‍്ന്‍ ആക്രമണം

creameacreamea

ക്രിമിയയെ ലക്ഷ്യമിട്ട് ഉക്രെയ‍്ന്റെ ഡ്രോണ്‍ ആക്രമണം. ഒറ്റരാത്രി കൊണ്ട് 20 ഡ്രോണുകളാണ് ഉക്രെയ‍്ന്‍ ക്രിമിയയിലുടനീളം വിക്ഷേപിച്ചത്. 14 ഡ്രോണുകള്‍ വ്യോമ പ്രതിരോധം വെ­ടിവച്ചു വീഴ്ത്തിയതായും ആറ് എ­ണ്ണം ഇലക്ട്രോണിക് സംവിധാനത്തിൽ കുടുങ്ങിയതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ആക്രമണത്തിൽ ഉക്രെയ്‌നിന് പങ്കുണ്ടെന്ന് കീവ് അധികൃതര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലത്തിന് മുകളിൽ പുക ഉയരുന്നതായുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്രിമിയയിലും ആക്രമണമുണ്ടായത്. 

അതിനിടെ, ഒറ്റരാത്രികൊണ്ട് നടത്തിയ പ്രത്യാക്രമണത്തി­ൽ കിഴക്കന്‍ ലുഹാന്‍സ്കിലെ ഉറോഷൈൻ ഗ്രാമത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി റഷ്യ അവകാശപ്പെട്ടു. ഖര്‍കീവ് മേഖലയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ 73 വയസുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവര്‍ണര്‍ ഒലെഹ് സിനീഹുബോവ് പറഞ്ഞു.
തെക്കന്‍ സപ്പോരീഷ്യ മേഖലയിലെ ഒറിഖിവ് നഗരത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണം ഒരു പൊലീസ് ഉ­ദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്‍നിയൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ പറഞ്ഞു. പരിക്കേറ്റവരിൽ നാല് പേർ പൊലീസ് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം അ­റിയിച്ചു. പ്രസിഡന്റ് വ്ലാദിമിര്‍ സെ­ലന്‍സ്കിയുടെ ജന്മനാടായ ക്രിവി റീഹില്‍ സ്ഫോടനങ്ങളുണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേ­ഷം ആദ്യമായി ഒഡെസ ന­ഗരത്തിലെ നിരവധി ബീച്ചുകൾ തുറന്നു. ആറ് ബീച്ചുകൾ തുറന്നിട്ടുണ്ടെന്ന് ഒഡെസ ഗവർണർ ഒ­ലെഹ് കിപ്പർ പറഞ്ഞു. എ­ന്നാൽ വ്യോമാക്രമണ മുന്നറിയിപ്പ് സമയത്ത് ബീച്ചുകളിലേക്ക് പ്രവേശിക്കുന്നത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Ukraine’s attack on Crimea

You may also like this video

Exit mobile version