Site iconSite icon Janayugom Online

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. ഷാര്‍ജില്‍ ഇമാമിന് ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡല്‍ഹി കോടതി പറഞ്ഞു. ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതി വിധി പറ‍‌ഞ്ഞത്.

ബാക്കി അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു.ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. അഞ്ച് വർഷത്തിലേറെയായി ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ ജയിലില്‍ ക‍ഴിയുകയാണ്.

Exit mobile version