ഉക്രയില്‍ ‑റഷ്യ യുദ്ധത്തില്‍ റഷ്യയ്ക്കെതിരായ ഐക്യരാഷട്ര സഭയുടെ കരട് പ്രമേയത്ത് പിന്തുണയ്ക്കാന്‍ അമേരിക്ക സന്നദ്ധമായില്ലെന്ന് റിപ്പോര്‍ട്ട്. ഉക്രയ്‌നൊപ്പം നിന്ന് റഷ്യയെ അസ്ഥിരപ്പെടുത്തുകയെന്ന സ്ഥിരം നിലപാടിൽനിന്ന് ട്രംപ് ഭരണത്തിലേറിയശേഷമുള്ള അമേരിക്കയുടെ ചുവടുമാറ്റത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ഉക്രയ്ന്റെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം,അഖണ്ഡത എന്നിവയ്ക്കുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നതും റഷ്യന്‍ അക്രമത്തെ അപലപിക്കുന്നതുമായ പ്രമേയം യുഎന്‍ തയ്യാറാക്കിയത്. ബൈഡന്‍ പ്രസിഡന്റായിരിക്കെ റഷ്യയെ അപലപിക്കുന്ന പ്രമേയങ്ങളെ അമേരിക്ക തുടര്‍ച്ചയായി പിന്തുണച്ചിരുന്നു. ട്രംപ് ഭരണത്തിലെത്തിയതിന് പിന്നാലെയുള്ള അമേരിക്കയുടെ നയം മാറ്റം ആണ് വ്യക്തമാകുന്നത്