18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 30, 2025
March 14, 2025
March 12, 2025
February 22, 2025
February 14, 2025
February 10, 2025
February 10, 2025
January 18, 2025
January 17, 2025

റഷ്യയ്ക്കെതിരായ യുഎന്‍ പ്രമേയം: അമേരിക്ക പിന്തുണച്ചില്ലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ജനീവ
February 22, 2025 10:52 am

ഉക്രയില്‍ ‑റഷ്യ യുദ്ധത്തില്‍ റഷ്യയ്ക്കെതിരായ ഐക്യരാഷട്ര സഭയുടെ കരട് പ്രമേയത്ത് പിന്തുണയ്ക്കാന്‍ അമേരിക്ക സന്നദ്ധമായില്ലെന്ന് റിപ്പോര്‍ട്ട്. ഉക്രയ്‌നൊപ്പം നിന്ന്‌ റഷ്യയെ അസ്ഥിരപ്പെടുത്തുകയെന്ന സ്ഥിരം നിലപാടിൽനിന്ന് ട്രംപ് ഭരണത്തിലേറിയശേഷമുള്ള അമേരിക്കയുടെ ചുവടുമാറ്റത്തിന്റെ ഭാ​ഗമായാണ് പുതിയ നീക്കം.

ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ഉക്രയ്ന്റെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം,അഖണ്ഡത എന്നിവയ്ക്കുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നതും റഷ്യന്‍ അക്രമത്തെ അപലപിക്കുന്നതുമായ പ്രമേയം യുഎന്‍ തയ്യാറാക്കിയത്. ബൈഡന്‍ പ്രസിഡന്റായിരിക്കെ റഷ്യയെ അപലപിക്കുന്ന പ്രമേയങ്ങളെ അമേരിക്ക തുടര്‍ച്ചയായി പിന്തുണച്ചിരുന്നു. ട്രംപ് ഭരണത്തിലെത്തിയതിന് പിന്നാലെയുള്ള അമേരിക്കയുടെ നയം മാറ്റം ആണ് വ്യക്തമാകുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.