Site iconSite icon Janayugom Online

കുംഭമേള തീർത്ഥാടകരുടെ അനിയന്ത്രിത തിരക്ക്; ദുരന്തത്തിന് ശേഷവും ന്യൂഡൽഹി റെയില്‍വേ സ്റ്റേഷനിൽ തിക്കും തിരക്കും

തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് ശേഷവും തിരക്ക് ഒഴിയാതെ ന്യൂ ഡൽഹി റെയില്‍വേ സ്റ്റേഷൻ. സ്‌ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ കയറാനായി പാടുപെടുന്നത്. കുംഭമേള തീർത്ഥാടകരുടെ അനിയന്ത്രിത തിരക്കാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടിട്ടുണ്ട്.

തിരക്ക് കുറയ്ക്കുന്നതിനായി കൂടുതല്‍ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുംഭമേള അവസാനിക്കും വരെ തിരക്ക് തുടരുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ആർ‌പി‌എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും, മുതിർന്ന ഉദ്യോഗസ്ഥർ തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ തിരക്ക് അതിരൂക്ഷമായി അപകടം ഉണ്ടായത്. റെയില്‍വേ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അപകടമുണ്ടായത്. 4 കുട്ടികളും11 സ്ത്രീകളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽ മരിച്ച‌ത്. അൻപതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Exit mobile version