Site iconSite icon Janayugom Online

അണ്ടർ-19 ഏഷ്യാകപ്പ്; ഇന്ത്യ‑പാക് മത്സരത്തിന് തുടക്കം, ഇന്ത്യയ്ക്ക് ഫീൽഡിങ്

അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ‑പാകിസ്ഥാന്‍ കിരീട പോരാട്ടത്തിന് ദുബായില്‍ തുടക്കമായി. ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. തോൽവിയറിയാതെയാണ് ടൂർണമെന്റിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. മിന്നൽ തുടക്കം നൽകാൻ കഴിവുള്ള ഓപ്പണർ വൈഭവ് സൂര്യവംശി, തുടർച്ചയായ മൂന്ന് അർധസെഞ്ചുറികൾ നേടിയ മലയാളി താരം ആരോൺ ജോർജ്, ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ഡു, കഴിഞ്ഞമത്സരത്തിൽ അർധസെഞ്ചുറിനേടിയ വിഹാൻ മൽഹോത്ര എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. ബൗളിങ്ങിൽ പേസർ ദീപേഷ് ദേവേന്ദ്രൻ, ഇടംകൈയൻ സ്പിന്നർ ഖിലൻ പട്ടേൽ, ഓഫ് സ്പിന്നർ കനിഷ്‌ക് ചൗഹാൻ എന്നിവരിലാണ് ഇന്ത്യൻ പ്രതീക്ഷ. സെമിയിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 

ഇന്ത്യൻ ടീം : ആയുഷ് മാത്രെ, വൈഭവ് സൂര്യവംശി, ആരോൺ ജോർജ്ജ്, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുൺഡു, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്

പാകിസ്താൻ ടീം: സമീർ മിൻഹാസ്, ഉസ്മാൻ ഖാൻ, അഹമ്മദ് ഹുസൈൻ, ഫർഹാൻ യൂസഫ് , ഹംസ സഹൂർ, ഹുസൈഫ അഹ്‌സൻ, നിഖാബ് ഷഫീഖ്, മുഹമ്മദ് ഷയാൻ, അലി റാസ, അബ്ദുൾ സുഭാൻ, മുഹമ്മദ് സയ്യാം

Exit mobile version