Site iconSite icon Janayugom Online

തൊഴിലില്ലായ്മ രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിലെ 7.09 ശതമാനത്തിൽ നിന്ന് ഒക്ടോബറില്‍ 10.09 ശതമാനമായി ഉയർന്നു. ഇത് മേയ് 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) റിപ്പോര്‍ട്ടില്‍ പറയുന്നു. 

സെപ്റ്റംബര്‍ മാസം 7.09 ശതമാനം രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്കാണ് ഒക്ടോബര്‍ അവസാനിക്കുമ്പോള്‍ 10.9 ലേയ്ക്ക് കുതിച്ച് കയറിയത്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 6. 2 ശതമാനത്തില്‍ നിന്ന് 10.82 ആയി ഉയര്‍ന്നു. എന്നാല്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി (8.44). ജനസംഖ്യാ വര്‍ധനവും സാമ്പത്തിക വളര്‍ച്ചയുമാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ ഇടവരുത്തിയതെന്ന് സിഎംഐഇ പറയുന്നു. 

രാജ്യത്തെ 15 മുതല്‍ 34 വയസുവരെയുള്ള 36 ശതമാനം പേരും തൊഴില്‍രഹിതരായി തുടരുകയാണെന്ന് സിഎംഐഇ ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് പറഞ്ഞു. ബിരുദപഠനം കഴിഞ്ഞ യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 27 ശതമാനത്തോളം വര്‍ധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Unem­ploy­ment at two-year high
You may also like this video

Exit mobile version