Site iconSite icon Janayugom Online

തൊഴിലില്ലായ്മ രൂക്ഷം: 15 ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിലേക്ക് അപേക്ഷിച്ചത് പതിനായിരങ്ങള്‍

മധ്യപ്രദേശില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേയ്ക്കുള്ള വെറും 15 ഒഴിവുകളിലേക്ക് അപേക്ഷയുമായി എത്തിയത് പതിനായിരക്കണക്കിന് യുവാക്കള്‍.

പ്യൂണ്‍, വാച്ച്മാന്‍, ഡ്രൈവര്‍, പൂന്തോട്ടക്കാരന്‍ തുടങ്ങിയ തസ്തികയിലേക്കായിരുന്നു ഒഴിവുകള്‍. ഇത്തരത്തില്‍ വെറും 15 ഒഴിവുകളിലേക്ക് അപേക്ഷയുമായി 11,000 തൊഴില്‍ രഹിതരായ യുവാക്കളാണ് എത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് വ്യക്തമാക്കുന്നതായി ഈ സംഭവം.

പത്താം ക്ലാസ് മാത്രമായിരുന്നു ജോലിക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍, അപേക്ഷയുമായി എത്തിയത് എന്‍ജിനീയര്‍മാരും, ബിരുദാന്തര ബിരുദധാരികളും, എംബിഎക്കാരുമായിരുന്നു. തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുപോലും യുവാക്കള്‍ അപേക്ഷയുമായി ഗ്വാളിയറില്‍ എത്തിയിരുന്നു.

കഴിഞ്ഞ മാസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. കൂടാതെ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒറ്റ ഒഴിവ് പോലും നികത്താതെയിരിക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ 30,600 ഒഴിവുകളും ആഭ്യന്തര വകുപ്പില്‍ 9,388 ഒഴിവുകളും ആരോഗ്യ വകുപ്പില്‍ 8,592 ഒഴിവുകളും റവന്യൂ വകുപ്പില്‍ 8,592 ഒഴിവുകളും ഇപ്പോഴും നികത്തിയിട്ടില്ല. 32,57,136 പേര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനില്‍ തൊഴില്‍ രഹിതരായി തുടരുന്നുമുണ്ട്.

Eng­lish Sum­ma­ry: Unem­ploy­ment is high: Tens of thou­sands have applied for 15 last grade vacancies

You may like this video also

Exit mobile version