Site iconSite icon Janayugom Online

‘നടന്നത് നിർഭാഗ്യകരമായ സംഭവങ്ങൾ’; മണിപ്പൂരിലെ ജനതയോട് മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി

മണിപ്പൂരിലെ ജനതയോട് മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി ബീരേൻ സിങ്. മണിപ്പൂർ സംഘർഷത്തിൽ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025ൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം നടത്തിയത്.

Exit mobile version