Site iconSite icon Janayugom Online

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് യുണിസെഫ്

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് യുണിസെഫ്. യുണിസെഫ് സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്‌നാട്- കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവർ ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് യുണിസെഫ് പ്രതിനിധികൾ വ്യക്തമാക്കി.

യുണിസെഫുമായി കൂടുതൽ സഹകരണത്തിന് കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കരിക്കുലം പരിഷ്കരണത്തിലടക്കം സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. പട്ടിക ജാതി, പട്ടിക വർഗ, മലയോര, തീരപ്രദേശ മേഖലകളിലുള്ള കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കുള്ള വിവിധതരം വിദ്യാഭ്യാസ പിന്തുണ നൽകൽ, പ്രീപ്രൈമറി മേഖലയ്ക്കുള്ള സഹായം നൽകൽ തുടങ്ങി വിവിധ മേഖലകളിൽ യുണിസെഫുമായി സഹകരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

eng­lish sum­ma­ry; UNICEF prais­es edu­ca­tion sec­tor in Kerala

you may also like this video;

Exit mobile version