ഏകീകൃത സിവിൽ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്. ഏകീകൃത സിവിൽ കോഡ് വേഗം നടപ്പിലാക്കണം എന്നും സുപ്രീം കോടതി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ആർട്ടിക്കിൾ 44മായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനൽ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിന്റെ ഭയം മാത്രം കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാൻ ആകില്ല. മിശ്രവിവാഹിതരായവരെ കുറ്റവാളികളായി വേട്ടയാടാതിരിക്കാൻ ഈ നിയമം നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിൽ ഉടനീളം ഏകീകൃത സിവിൽ കോഡ് അത്യാവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
english summary; Unified Civil Code is mandatory in the country; Allahabad High Court
you may also like this video;