Site icon Janayugom Online

തൃശൂരില്‍ ഏകീകൃത കുര്‍ബാനയര്‍പ്പിച്ച് ബിഷപ്പ്

സീറോ മലബാർ സഭയിലെ പുതുക്കിയ ഏകീകൃത കുർബാനക്രമം നിലവിൽ വന്നു. കടുത്ത എതിർപ്പുയർന്ന തൃശൂർ അതിരൂപതയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്റൂസ് താഴത്ത് പുതിയ കുർബാനയർപ്പിച്ചു. തൃശൂർ ലൂർദ് കത്തീഡ്രലിൽ ആണ് ബിഷപ്പ് കുർബാനയർപ്പിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പുതിയ രീതിയെ എതിർക്കുന്നവരെ പള്ളിയിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ് പുതിയ കുർബാന ക്രമം നടപ്പിലാക്കുന്നത്. ഇരിങ്ങാലക്കുട രൂപതയിലെ പള്ളികളിൽ നിലവിലെ കുർബാന തുടർന്നു.

അതേസമയം, സിറോ മലബാർ സഭയിൽ ഏകീകരിച്ച കുർബാനയുമായി ബന്ധപ്പെട്ട തർക്കം തുടരുകയാണ്. പുതിയ കുർബാന ആരാധനാ ക്രമം പ്രകാരമുള്ള പ്രാർത്ഥനയെതുടര്‍ന്ന് ഇന്നലെ പലയിടത്തും തർക്കങ്ങളുണ്ടായി. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ പുതിയ കുർബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇടവകയിൽ ഭിന്നപ്പ് ഉണ്ടാക്കുന്ന വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികൾ ഇരിങ്ങാലക്കുട ബിഷപ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു.
Eng­lish summary;Unified Mass of the Syro-Mal­abar Church came into existence
you may also like this video;

Exit mobile version