Site iconSite icon Janayugom Online

ഏകീകൃത സിവിൽ കോഡ്; കോണ്‍ഗ്രസിന്റെ മൗനത്തിനെതിരെ വിമര്‍ശനം

unified civil codeunified civil code

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാത്ത കോൺഗ്രസിനെ വിമർശിച്ച് സമസ്ത ഉൾപ്പെടെയുള്ള സംഘടനക­ൾ. ഏകീകൃത സിവിൽ കോഡ് വി­ഷയത്തിൽ കോൺഗ്രസിന്റേത് അഴകൊഴമ്പൻ സമീപനമാണെ­­ന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചു. ചർച്ച നടത്തി നിലപാട് സ്വീകരിക്കാമെന്ന കോൺഗ്രസ് നിലപാട് ശരിയല്ല. ഇനി അക്കാര്യത്തിൽ ഒരു ചർച്ചയും ആവശ്യമില്ലെന്നും എതിർക്കുകയാണ് വേണ്ടതെന്നും നാസർ ഫൈസി വ്യക്തമാക്കി. 

ഏകീകൃത സിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിഷയത്തി­ൽ നടത്തേണ്ട പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സമസ്തയുടെ പോഷക സംഘടനകളുടെയും വിപുലമായ കൺവെൻഷന് എട്ടിന് കോഴിക്കോട്ട് ചേരാനും തീരുമാനിച്ചിട്ടുണ്ട്. 

വിഷയത്തിൽ കൃത്യമായ നിലപാട് കോൺഗ്രസിനില്ലാത്തത് മുസ്ലിം ലീഗിൽ ഉൾപ്പെടെ വലിയ ചർച്ചയായിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡ് നീക്കങ്ങളുമായി കേ­ന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോഴും കോൺഗ്രസ് മൗനം പുലർത്തുകയാണെന്നാണ് ലീഗ് നേതാക്കളു­­ടെ ആക്ഷേപം. ആർഎസ്എസിന്റെ അജണ്ടയായി കണ്ട് തുറന്നെതിർക്കുന്നതിന് പകരം ചർച്ചകളുമായി മുന്നോട്ട് പോകുന്ന കോൺഗ്രസ് നീക്കമാണ് ലീഗ് നേതാക്കളിൽ ആശങ്കയുണ്ടാക്കുന്നത്. 

Eng­lish Sum­ma­ry: Uni­form Civ­il Code; Crit­i­cism against the silence of the Congress

You may also like this video

Exit mobile version