കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ നിരവധി ഉല്പന്നങ്ങളുടെ വില വര്‍ധിക്കും. ചില ഉല്പന്നങ്ങള്‍ക്ക് വില കുറയുകയും ചെയ്യും.
മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിങ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും. അതേസമയം, സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കുകയും ചെയ്യും.

