Site iconSite icon Janayugom Online

എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും സ്വകാര്യവത്ക്കരിക്കുന്നു

LICLIC

എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.

2022–23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റാകും നരേന്ദ്ര മോദി സർക്കാർ അവതരിപ്പിക്കുകയെന്നാണു നിഗമനം. കാർഷിക മേഖലയ്ക്കും വലിയ വിഹിതം മാറ്റിവയ്ക്കാനാണു സാധ്യത.

അടുത്ത സാമ്പത്തികവർഷം 8 മുതൽ 8.5% വരെ വളർച്ചയാണു സാമ്പത്തിക സർവേ പ്രവചിക്കുന്നത്.സാമ്പത്തികമേഖലയിലെ മൊത്തത്തിലുള്ള ചലനങ്ങൾ കോവിഡിനു മുൻപുള്ള അവസ്ഥയെക്കാൾ മെച്ചപ്പെട്ടു വരുന്നതായും നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

കോവിഡിന്റെ ആഘാതത്തിൽ 2020–21ൽ വളർച്ചാനിരക്കിൽ 7.3% ഇടിവുണ്ടായെങ്കിലും ഈ സാമ്പത്തികവർഷം 9.2 ശതമാനത്തിന്റെ വളർച്ചയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Fol­low­ing in the foot­steps of Air India, LIC is also being privatised

You may also like this video:

YouTube video player
Exit mobile version