Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബില്ലുകളുമായി അമിത് ഷാ

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള പുതിയ ബിൽ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വർഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഭേദഹതി ലോക്സഭയില്‍ അവതരിപ്പിച്ചത്.

സിആര്‍പിസി യില്‍ 313ഭേദഗതികളാണ് ‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്‍ക്കൂട്ട ആക്രമണത്തിന് കുറഞ്ഞത് 7 വര്‍ഷം തടവും പീഡനകുറ്റത്തിന് കുറഞ്ഞത് 10 വര്‍ഷം തടവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു. 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.

Eng­lish Sum­ma­ry: Union home min­is­ter Amit Shah intro­duces Bill for over­haul of crim­i­nal laws
You may also like this video

Exit mobile version