Site icon Janayugom Online

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍; കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍

കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണ മികവിനുള്ള പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. മെഡല്‍ പട്ടികയില്‍ കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഇടംനേടി. രണ്ട് ജില്ലാ പൊലീസ് മേധാവിമാര്‍ മെഡലിന് അര്‍ഹരായിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്, വടകര റൂറല്‍ എസ്പി ആര്‍ കറുപ്പസാമി എന്നിവര്‍ക്ക് മെഡല്‍ ലഭിച്ചു. എഐജി ആര്‍ ആനന്ദ്, ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, വിജുകുമാര്‍ നളിനാക്ഷന്‍, ഇന്‍സ്പെക്ടര്‍മാരായ വി എസ് വിപിന്‍, ആര്‍ കുമാര്‍ സബ് ഇന്‍സ്പെക്ടര്‍ മാഹിന്‍ സലിം എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

151 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ അന്വേഷണ മികവിന് മെഡല്‍ നല്‍കുക. ഇതില്‍ 15 പേര്‍ സിബിഐയിലെ ഉദ്യോഗസ്ഥരാണ്. അഞ്ചുപേര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലും അഞ്ചുപേര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുമാണ്.

Eng­lish sum­ma­ry; Union Home Min­istry Police Medal; Eight police offi­cers from Kerala

You may also like this video;

Exit mobile version