Site iconSite icon Janayugom Online

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി യു എ ഇയിൽ; റാസൽഖൈമ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര ഉരുക്ക് വ്യവസായ ​മന്ത്രി എച്ച് ഡി കുമാരസ്വാമി സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു എ ഇയിലെത്തിയ കുമാരസ്വായി യു എ ഇ സാമ്പത്തിക, ടൂറിസം വകുപ്പ്​ മന്ത്രി അബ്​ദുല്ല ബിൻ തൂഖ്​ അൽ മർറിയുമായും ചർച്ച നടത്തി.

ഇന്ത്യ‑യു.എ.ഇ വാണിജ്യം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ശക്​തിപ്പെടുത്തുന്നതിന്​ നടന്നുവരുന്ന യു.എ.ഇയിലെയും ഇന്ത്യയിലെയും ഉന്നതതല ഭരണാധികാരികളുടെ കൂടിക്കാഴ്ചകളുടെ ഭാഗമാണ്​ സന്ദർശനമെന്ന്​ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. സ്റ്റീൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യയിലെ പ്രമുഖ ഉരുക്ക് വ്യവസായ സ്ഥാപനങ്ങളായ സ്റ്റിൽ അതോറിറ്റി ഓഫ് ഇന്ത്യ, മീകോൺ ലിമിറ്റഡ്, നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ എന്നിവുടെ പ്രതിനിധികളും കേന്ദ്രമന്ത്രിയ്ക്കൊപ്പം യു എ ഇയിലെത്തി. ഈ കമ്പനികളുടെ പ്രതിനിധി ഓഫിസുകൾ മന്ത്രി യു എ ഇയിൽ ഉദ്ഘാടനം ചെയ്തു.

Exit mobile version