ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ച് അപകടമുണ്ടാകുന്നത് പതിവായതോടെ, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കണമെന്ന് യൂണിയന്‍ ഗതാഗത സഹമന്ത്രി വി കെ സിങ് വാഹനനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധയിടങ്ങളിലായുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ഇലക്ട്രിക് ബാറ്ററികളില്‍ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളുടെ ബാറ്ററികളില്‍ കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷയും ഗുണമേന്മായും ഉറപ്പാക്കാന്‍ ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല, ഒക്കിനാവ, പ്യുവര്‍ ഇവി, ജിതേന്ദ്ര ഇവി തുടങ്ങിയ എല്ലാ കമ്പനികളുടേയും വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒല, പ്യുവര്‍ ഇവി, ഒകിനാവ കമ്പനികള്‍ 6700 ഇലക്ട്രിക് സ്കൂട്ടറുകള്‍ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
English summary;Union Minister urges safety of electric vehicles
You may also like this video;