Site iconSite icon Janayugom Online

കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി; വഖഫ് ഭേദ​ഗതി നിയമം പ്രാബല്യത്തിൽ

പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപികരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിരവധി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 

എന്നാൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളിൽ സുപ്രീം കോടതി ഉടന്‍ വാദം കേൾക്കില്ല. നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. സർക്കാരിന്റെ ഭാഗം വാദം കേൾക്കാതെ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്യരുതെന്ന് ഹർജിയിൽ അഭ്യർത്ഥിച്ചു.16-ാം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീം കോടതിയുടെ മുന്നിലെത്തിയിട്ടുള്ളത്.

Exit mobile version