Site icon Janayugom Online

അജ്ഞാത രോഗം വന്ന് പശുക്കള്‍ ചാവുന്നു; ഗോമാതാവിനെയും കൈയൊഴിഞ്ഞ് കേന്ദ്രം

രാജസ്ഥാനില്‍ പശുക്കുള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 1200 പശുക്കളാണ് രണ്ടായ്ചക്കിടെ ചത്തത്. പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ രൂപപ്പെടുകയും തടിച്ചുപൊന്തുകയും ചെയ്യുന്നതാണ് കാണാന്‍ സാധിക്കുന്നത്. പകര്‍ച്ചവ്യാധിയായി കണാപ്പെടുന്ന ഈ രോഗത്തിനെ പഠനം നടക്കുകയാണ്. 

പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ 25,000 പശുക്കളാണ് രോഗം ബാധിച്ച് ചത്തതെന്ന് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോധ്പൂര്‍ ജില്ലയില്‍ 254 പശുക്കള്‍ ചത്തു. പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് റാണിവേരയില്‍ നിന്നുള്ള ബിജെപി എംഎല്‍എ നാരായണ്‍ സിംഗ് സര്‍ക്കാരിനോട് പറഞ്ഞു. ആഫ്രിക്കയില്‍ നിന്ന് ഉത്ഭവിച്ച രോഗം പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയതെന്ന് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് പറയുന്നു. ഏപ്രിലിലാണ് രോഗം ആദ്യമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 

പ്രതിരോധശേഷി കുറവുള്ള പശുക്കളില്‍ രോഗം വേഗം ബാധിക്കും. ഈ രോഗത്തിന് ചികിത്സയോ വാക്‌സിനോ ലഭ്യമായിട്ടില്ല. പശുക്കള്‍ക്ക് ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കന്‍ പോക്‌സിന് സമാനമായ കുമിളകളുമാണ് ഉണ്ടാകുന്നത്.

Eng­lish Summary;unknown dis­ease for cow
You may also like this video

Exit mobile version