ഉന്നാവോ ബലാൽസംഗ കേസിൽ അതിജീവിതയുടെ കുടുംബാംഗങ്ങൾക്കും സാക്ഷികൾക്കും നൽകിയിരുന്ന സിആർപിഎഫ് സുരക്ഷ പിൻവലിച്ച് സുപ്രീംകോടതി.
ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, പി ബി വരേല എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാൽ സാക്ഷികൾക്കും ബന്ധുക്കൾക്കും സിആർപിഎഫ് സുരക്ഷ തുടരാൻ കഴിയില്ലെന്നാണ് കോടതി അറിയിച്ചു. അതേസമയം അതിജീവതയ്ക്ക് സിആർപിഎഫ് പരിരക്ഷ തുടരുമെന്നും സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടായാൽ ലോക്കൽ പൊലീസിനെ ഇക്കാര്യം അറിയിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
ഉന്നാവോ ബലാത്സംഗക്കേസ്: അതിജീവിതയുടെ കുടുംബാംഗങ്ങൾക്കും സാക്ഷികൾക്കും നൽകിയിരുന്ന സുരക്ഷ പിൻവലിച്ചു
