Site icon Janayugom Online

ശാസ്ത്രീയാന്വേഷണത്തിനൊടുവിൽ അസ്വാഭാവികമരണം കൊലപാതകമായി: ഒന്നര വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റിൽ

murder

പെരുമ്പെട്ടി പോലീസ് 2019 ൽ രജിസ്റ്റർ ചെയ്ത യുവതിയുടെ അസ്വാഭാവിക മരണം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു, 23 ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ് കുമാർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മല്ലപ്പള്ളി കൊട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടി‍ഞ്ചു മൈക്കിൾ (26) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടതിന് പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ് ക്രൂരമായ കൊലപാതകമായിരുന്നെന്നു തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെമോൻ എന്ന് വിളിക്കുന്ന നസീർ (39) ആണ് പ്രതി. വീട്ടിലെ കിടപ്പുമുറിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിപ്പിച്ച് അബോധാവസ്ഥയിലായ ടിഞ്ചുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി തുടർന്ന് മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തെളിയുകയായിരുന്നു. കേസിന് ആസ്പദമായ സംഭവം നടന്നത് 2019 ഡിസംബർ 15 നാണ്. രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയമാണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണം. പെരുമ്പെട്ടി എസ് ഐ ആയിരുന്ന ഷെരീഫ് കുമാറാണ് അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത്. മല്ലപ്പള്ളി തഹസീൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 53 മുറിവുകൾ യുവതിയുടെ ശരീരത്തിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടിഞ്ചുവിന്റെ ഡയറി ഉൾപ്പെടെയുള്ള വസ്തുവകകൾ ബന്തവസിലെടുത്തിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച ക്രൈം ബ്രാഞ്ച് പോലീസിന്റെ അന്വേഷണ സംഘം, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും, വെളുത്ത സ്രവത്തിന്റെ സാന്നിധ്യവും മറ്റും അടിസ്ഥാനപ്പെടുത്തി, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ടും കൂടുതൽ പേരെ ചോദ്യം ചെയ്ത് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയയായി എന്നത് ഉറപ്പിക്കും വിധമുള്ള തെളിവുകൾ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള അമ്പതിലധികം മുറിവുകൾ, ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെനിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് വിധേയമാക്കി എന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തിചേര്‍ന്നത്. ഈ സംശയത്തെ തുടര്‍ന്ന് വീടിന് സമീപത്തെ മൂന്ന് പേരേ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യലിലും പോസ്റ്റേ മോര്‍ട്ടം നടത്തിയപ്പോള്‍ മൃതദേഹത്തിന്റെ നഖത്തിന്റെ ഇടയില്‍നിന്ന് കിട്ടിയ സാബിള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ ടെസ്റ്റിലൂടെയാണ് പ്രതിയിലേക്ക് അടുപ്പിച്ചത്.

 

Eng­lish Sum­ma­ry: Unnat­ur­al death at the end of a sci­en­tif­ic inves­ti­ga­tion: Defen­dant arrested

 

You may like this video also

Exit mobile version