തൃശ്ശൂരിൽ പോക്സോ കേസ് പ്രതിക്ക് 15 വർഷം കഠിന തടവും 75000 രൂപ പിഴയും കോടതി വിധിച്ചു. കാട്ടൂർ സ്വദേശി നെടുപുരക്കൽ മുഹമ്മദ് ഇസ്മയിലിനാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. അയൽവാസികളായ കുട്ടികളെ ഭീക്ഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് പ്രതിക്കാണ് 15 വർഷം ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസികളായ 12 ഉം 13 ഉം വയസ്സുള്ള 4 ആൺകുട്ടികളെയാണ് ഭാര്യവീട്ടിലെ ടെറസ്സിലും ഹാളിലും വെച്ച് പല ദിവസങ്ങളായി ഇയാൾ പീഡിപ്പിച്ചത്.
English Summary;Unnatural torture; 15 years rigorous imprisonment for POCSO case accused
You may also like this video