Site iconSite icon Janayugom Online

കൂലിയില്ലാ ജോലി കൂടുന്നു; തൊഴിശക്തിയില്‍ സ്ത്രീകള്‍ പിന്നില്‍

jobjob

രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നതിന് പിന്നാലെ വേതനമില്ലാ ജോലിയുടെ തോതും ഉയരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ഭാഗമായി പുറത്തിറക്കുന്ന പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

2022 ജൂണ്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കണക്കാണ് റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നത്. തൊഴില്‍ പങ്കാളിത്തത്തില്‍ മുസ്ലിം മതവിഭാഗം പിന്നാക്കം പോയതായും റിപ്പോര്‍ട്ടിലുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലും മാസശമ്പളത്തിലും കൂലിയില്ലാതെ വേലചെയ്യുന്നവരുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഇത്തരം വിഭാഗങ്ങള്‍ സ്വയംതൊഴിലിനൊപ്പമാണ് ഉള്‍പ്പെടുന്നത്. നഗരങ്ങളില്‍ മാസശമ്പളം വാങ്ങുന്നവരുടെയും വേതനം ലഭിക്കാതെ ജോലി ചെയ്യുന്നവരുടെയും എണ്ണം തുല്യമാണ്. തൊഴില്‍ മേഖലയെ മൂന്നായി വിഭജിക്കുന്ന പട്ടികയില്‍ ഇത്തരം വിഭാഗത്തിന്റെ തോത് 57.3 ശതമാനമായി ഉയര്‍ന്നു.

വീട്ടുജോലി ചെയ്യുന്ന ഹെല്‍പ്പര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പലപ്പോഴും വേതനം ലഭിക്കുന്നില്ല. ചെറുകിട‑ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ വ്യാപകമായി അടച്ചുപൂട്ടിയതോടെ പലരും വീടുകളില്‍ സ്വയം തൊഴില്‍ പോലുള്ള ജോലികളിലേക്ക് തിരിയുകയായിരുന്നു. ഇങ്ങനെയുള്ള സ്ഥാപനങ്ങളിലും മാസശമ്പളം ലഭിക്കാറില്ല. കൃഷി, നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം എന്നീ മേഖലകളില്‍ തൊഴിലെടുക്കുന്ന പലര്‍ക്കും കൂലി സ്ഥിരമല്ല. 

സ്വയംതൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ സഹായികളായി നില്‍ക്കുന്ന പലരും കുടുംബം പോറ്റാനായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. നഗരങ്ങളില്‍ കുടിയേറിയ ഗ്രാമീണര്‍ തിരിച്ചെത്തിയാല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാത്രമാണ് ആശ്രയം. തൊഴിലുറപ്പ് പദ്ധതിയും തകിടംമറിഞ്ഞതിനാല്‍ ഇതും ആശ്രയിക്കാന്‍ പറ്റാത്ത മേഖലയായി. തൊഴില്‍ശക്തിയില്‍ സ്ത്രീകള്‍ പിന്നിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 37 ശതമാനമാണ് വനിതകളുടെ സംഭാവന. 

Eng­lish Sum­ma­ry: Unpaid work is increas­ing; Women lag behind in the workforce

You may also like this video

Exit mobile version