Site icon Janayugom Online

അശോക സ്തംഭം അനാച്ഛാദനം വിവാദത്തില്‍

Ashoka pillar

നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുമുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂജാകര്‍മ്മങ്ങളോടെ അനാച്ഛാദനം ചെയ്തത് വിവാദമായി. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് വിലയിരുത്തപ്പെടുന്നു.
6.5 മീറ്റര്‍ ഉയരത്തില്‍ വെങ്കലം കൊണ്ടു നിര്‍മ്മിച്ച അശോക സ്തംഭത്തിന് 9,500 കിലോയാണ് ഭാരം. ദേശീയ ചിഹ്നം അനാച്ഛാദനത്തിനെത്തിയ പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി സംവദിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായി 1250 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. ടാറ്റ പ്രോജക്ട്സിനാണ് നിര്‍മ്മാണച്ചുമതല. 2022 ഒക്ടോബറില്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍മ്മാണ കമ്പനിക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഈ വര്‍ഷത്തെ ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം. 

Eng­lish Sum­ma­ry: Unveil­ing of Ashoka pil­lar in controversy

You may like this video also

Exit mobile version