Site icon Janayugom Online

യുപി നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്; മോഡിയുടെ വാരണാസിയിൽ ബിജെപി തോറ്റു, മൂന്നാം സ്ഥാനത്ത്‌

ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ ബിജെപി തോറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ തോൽവി ബിജെപിക്ക്‌ വലിയ തിരിച്ചടിയാണ്‌.

വിജയിച്ച സ്വതന്ത്രസ്ഥാനാർഥിക്കും എസ്‌പി സ്ഥാനാർഥിക്കും പിറകിൽ മൂന്നാം സ്ഥാനത്താണ്‌ ബിജെപി. ഡോസുദാമ പട്ടേല്‍ ആയിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ഥി.സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച അന്നപൂര്‍ണ സിങ് ആണ് ഇവിടെ ജയിച്ചത്.

ജയിലില്‍ കഴിയുന്ന മാഫിയ തലവന്‍ ബ്രിജേഷ് കുമാര്‍ സിങിന്റെ ഭാര്യയാണ് അന്നപൂര്‍ണ. ഇവര്‍ക്ക് 4234 വോട്ടുകള്‍ കിട്ടി. എസ്‌പി സ്ഥാനാര്‍ഥി ഉമേഷ് യാദവിന് 345 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് 170 വോട്ടുകളുമാണ്‌ ലഭിച്ചത്‌.

Eng­lish Summary:UP Assem­bly Coun­cil elec­tions; BJP los­es to Modi in Varanasi, third

You may also like this video:

Exit mobile version