Site iconSite icon Janayugom Online

യുപി തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഉത്തർപ്രദേശിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രിക പുറത്തിറക്കും. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പരസ്യപ്പോര് തുടങ്ങും. ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ, പരസ്യ പ്രചാരണം ഉത്തർപ്രദേശിൽ ഇന്ന് അവസാനിക്കുകയാണ്. സംസ്ഥാനത്തെ 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്.

Eng­lish Summary:UP elec­tions; The elec­tion cam­paign ends today
You may also like this video

Exit mobile version