Site iconSite icon Janayugom Online

യുപി മതപരിവർത്തന നിരോധന നിയമം: കേസുകൾ റദ്ദാക്കി സുപ്രീംകോടതി

ഉത്തർപ്രദേശിൽ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി റദ്ദാക്കി. ക്രിമിനൽ നിയമങ്ങൾ നിഷ്കളങ്കരെ ഉപദ്രവിക്കാനുള്ള ആയുധങ്ങളാക്കരുതെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ വ്യക്തമാക്കി. 2021‑ൽ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമപ്രകാരമുള്ള കേസുകളാണ് റദ്ദാക്കിയത്. ഹിഗിൻബോട്ടം കാർഷിക, സാങ്കേതിക, ശാസ്ത്ര സർവകലാശാലയിലെ വൈസ് ചാൻസലർ രാജേന്ദ്ര ബിഹാരി ലാൽ ഉൾപ്പെടെ ഒട്ടേറെ ആളുകളുടെപേര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. നടപടിക്രമങ്ങളിലെ പിഴവുകളും തെളിവുകളുടെ അഭാവവും കാരണം ദുർബലപ്പെട്ട കേസുകളാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ നടപടികൾ തുടരുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Exit mobile version