പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിൽ അവർ ചികിത്സയിൽ തുടരുകയാണ്. കോവിഡ് പിടിപെട്ടതിനെ തുടർന്ന് ജനുവരി എട്ടിനാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിൽ ലതാ മങ്കേഷ്കറെ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്ര ദിവസം തുടരേണ്ടി വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം ലതാ മങ്കേഷ്കറുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ആളുകൾ പിന്മാറണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.
ENGLISH SUMMARY:Updates on health condition of Lata Mangeshkar
You may also like this video