Site icon Janayugom Online

ല​താ മ​ങ്കേ​ഷ്ക​റു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പുരോഗതി

പ്രശസ്ത ഗായിക ല​താ മ​ങ്കേ​ഷ്ക​റു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. നിലവില്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രുകയാണ്. കോ​വി​ഡ് പി​ടി​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി എ​ട്ടി​നാ​ണ് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​ൽ ല​താ മ​ങ്കേ​ഷ്ക​റെ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യം മെ​ച്ച​മാ​കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി​യി​ൽ എ​ത്ര ദി​വ​സം തു​ട​രേ​ണ്ടി വ​രു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അതേസമയം ല​താ മ​ങ്കേ​ഷ്ക​റു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ സമൂഹമാധ്യമങ്ങള്‍ വഴി പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നും ആ​ളു​ക​ൾ പിന്മാറ​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അഭ്യർഥിച്ചു.

ENGLISH SUMMARY:Updates on health con­di­tion of Lata Mangeshkar
You may also like this video

Exit mobile version