രാജ്യത്തെ യുപിഐ ഇടപാടുകള്‍ റെക്കോഡ് ഉയര്‍ച്ചയില്‍. മേയ് മാസത്തില്‍ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 900 കോടി ഇടപാടുകളാണ് നടന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യുപിഐ ഇടപാടുകളില്‍ 58 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇടപാട് മൂല്യത്തില്‍ 43 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ലാണ് യുപിഐ സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടി രൂപയാണ് കൈമാറിയത്. 2022 സാമ്പത്തികവര്‍ഷത്തില്‍ ഇത് 84 ലക്ഷം കോടി മാത്രമായിരുന്നു.
english summary; UPI transactions on record rise
you may also like this video;