എംഎല്‍എമാരായ തെരഞ്ഞെടുക്കപ്പെട്ട യു ആര്‍ പ്രദീപ് (ചേലക്കര ), രാഹുല്‍മാങ്കൂണ്ടത്തില്‍ ( പാലക്കാട് ) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേററു.നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു
ദൃഢപ്രതിജ്ഞചെയ്ത് പ്രദീപും, ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തിലും അധികാരം ഏറ്റത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ.യുആർ പ്രദീപിന്റെ നിയമസഭയിലെ രണ്ടാം മുഴം. 2016 ആയിരുന്നു യു ആർ പ്രദീപിന്റെ ആദ്യ വിജയം.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു.