റഷ്യ‑ഉക്രെയ്ന്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉക്രെയ്‌നിലുളള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ അടിയന്തിര നടപടികളുമായി കേന്ദ്രം. ഉക്രെയ്‌നിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയ്ക്കും ഉക്രെയ്‌നും ഇടയില്‍ വിമാനസര്‍വ്വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി. ഓരോ വിമാനകമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും തല്‍ക്കാലം മരവിപ്പിച്ചു.
ആവശ്യത്തിന് വിമാനസര്‍വ്വീസുകള്‍ നടത്താന്‍ ഇതുവഴി കഴിയുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏര്‍പ്പെടുത്തും. ഇതിനായി വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പതിനെണ്ണായിരം ഇന്ത്യക്കാര്‍ ഉക്രെയ്‌നില്‍ ഉണ്ടെന്നാണ് കണക്ക്. ഉക്രെയ്‌നില്‍ തങ്ങുന്നത് അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വ്വീസുകള്‍ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം നേരത്ത അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.
English summary; Urgent action to repatriate Indians in Ukraine; All restrictions on air services have been lifted
You may also like this video;