Site iconSite icon Janayugom Online

പുല്ലുപാറ അപകടത്തിൽ അടിയന്തിര അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം സഹായം നൽകുമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാർ

പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ്‌കുമാർ.
പരിക്കേറ്റവരുടെ ചികിത്സാചിലവും കെഎസ്ആർടിസി വഹിക്കും. മരിച്ചവരുടെ മന്ത്രി ഇന്ന് സന്ദർശിക്കും.ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. 

തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു. 

Exit mobile version