Site iconSite icon Janayugom Online

ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു

തെരുവിലിരുന്ന ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം.

പ്രവേശ് ശുക്ല എന്നയാള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം, സമാധാനലംഘനത്തിനുള്ള ബോധപൂര്‍വമായ ശ്ര­മം, പട്ടികജാതി-പട്ടികവർഗ (അ­തിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകളും ഉള്‍പ്പെടെ ചുമത്തി  കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

ശുക്ല യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തണമെന്നും അ­ദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണ് ഇയാളെന്ന് കോ­ണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് പറഞ്ഞു.

Eng­lish Sum­ma­ry: Uri­nat­ed on trib­al youth; A case has been filed against the BJP leader

You may also like this video

Exit mobile version