Site iconSite icon Janayugom Online

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങളെന്ന് യുഎസ്

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. 2+2 മന്ത്രിതലയോഗത്തിന് ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ബ്ലിങ്കന്റെ പരാമർശം.
ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളെ ഇന്ത്യന്‍ പങ്കാളികളുമായി വിശകലനം ചെയ്യാറുണ്ട്. ചില സര്‍ക്കാര്‍, പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അടുത്തിടെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു ബ്ലിങ്കന്റെ പരാമര്‍ശം. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ബ്ലിങ്കന്‍ പറഞ്ഞില്ല. 

ബ്ലിങ്കന് ശേഷം രാജ്നാഥ് സിങും ജയശങ്കറും സംസാരിച്ചുവെങ്കിലും ഇരുവരും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് പ്രതികരിച്ചില്ല. മനുഷ്യാവകാശ വിഷയങ്ങളിൽ നരേന്ദ്ര മോഡി സർക്കാരിനെ വിമർശിക്കാനുള്ള യുഎസ് സർക്കാരിന്റെ വിമുഖതയെ യുഎസ് പ്രതിനിധി ഇൽഹാൻ ഉമർ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്ലിങ്കന്റെ പരാമർശം.

Eng­lish Summary:US accus­es India of human rights abuses
You may also like this video

Exit mobile version