കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. ആഗോള എണ്ണ വിപണിയിലെ വിതരണം തടസ്സമില്ലാതെ നിലനിർത്താനാണ് ഈ നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. ഈ ഹ്രസ്വകാല ഇളവ് റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്നും ഭാവിയിൽ ഇന്ത്യ അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലിൽ നിലവിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് ഈ അനുമതിയെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതി; 30 ദിവസത്തെ താത്കാലിക ഇളവ്

