Site iconSite icon Janayugom Online

പാകിസ്ഥാന് പ്രതിരോധ ഉപകരണങ്ങളും, നവീകരണ തുകയും ഉള്‍പ്പെടെ നല്‍കാമെന്നുറപ്പിച്ച് അമേരിക്ക

പാകിസ്ഥാന് പ്രതിരോധ ഉപകരണങ്ങളും, നവീകരണ തുകയും ഉള്‍പ്പെടെ നല്‍കാമെന്നുറപ്പിച്ച് അമേരിക്ക. 68.6 കോടി ഡോളറാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലക്ഷ്യം 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാന നവീകരണമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുദ്ധഭൂമിയിൽ നിന്ന് തത്സമയ വിവരങ്ങൾ കൈമാറാനുള്ള സംവിധാനങ്ങളും ബോംബ് ബോഡികളും ഉൾപ്പെടെ ഇതിലുൾപ്പെടുന്നു.അതേസമയം, റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമിർ പുടിന്റെ ഇന്ത്യാസന്ദർശനത്തിലുള്ള നീരസം തീർക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചതായി പറയപ്പെടുന്നു

രണ്ടുദിവസത്തെ ഇന്ത്യ–യുഎസ്‌ ഉഭയകക്ഷി വ്യാപാരകരാർ ചർച്ച പൂർത്തിയായതിന്‌ പിന്നാലെയാണ്‌ മോഡിയും ട്രംപും ഫോണിൽ സംസാരിച്ചത്‌. വ്യാപാരം,‍ സാങ്കേതികമേഖലകൾ,‍ ഉ‍ൗർജം,‍ പ്രതിരോധം,‍ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും വിലയിരുത്തിയതായാണ്‌ റിപ്പോർട്ട്‌.ട്രംപുമായി സംസാരിച്ചെന്നും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തിയെന്നുംമോഡി സമൂഹമാധ്യമത്തിൽ കുറിച്ചു.

മേഖലാതല–അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ചചെയ്‌തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടർന്നും യോജിച്ച്‌ പ്രവർത്തിക്കുമെന്ന്‌ മോഡി പറഞ്ഞു.രണ്ടുദിവസത്തെ ഇന്ത്യ– യുഎസ്‌ ഉഭയകക്ഷി വ്യാപാര ചർച്ച ഡൽഹിയിൽ പൂർത്തിയായതിന്‌ പിന്നാലെയാണ്‌ ഇരുനേതാക്കളുടെയും ആശയവിനിമയം. വ്യാപാര ചർച്ചകൾക്കായി യുഎസ്‌ ഉപവ്യാപാര പ്രതിനിധി റിക്ക്‌ സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള യുഎസ്‌ സംഘം ബുധനാഴ്‌ച എത്തിയിരുന്നു. 

Exit mobile version