Site iconSite icon Janayugom Online

ഇറാനെ ആക്രമിച്ച് യു എസ്, മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം; ട്രംപിനെ നന്ദി അറിയിച്ച് നെതന്യാഹു

ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണത്തിൽ പങ്കാളിയായി യുഎസും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണ നടത്തി. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ബി 2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുവാം ദ്വീപിൽനിന്നാണ് അമേരിക്കൻ വിമാനങ്ങൾ പുറപ്പെട്ടത്. ഫോർദോ ആണവനിലയം തകർക്കാനുള്ള ശക്തിയേറിയ ബോംബുകൾ വഹിക്കാൻ കഴിയുന്നത് ബി 2 വിമാനങ്ങൾക്കാണ്. 

ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ട്രംപിന് അഭിനന്ദനങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. താങ്കളുടെ ധീരമായ തീരുമാനത്തിലൂടെ ഇറാനിലെ ആണവകേന്ദ്രങ്ങൾ കൃത്യമായി ആക്രമിച്ചു. ചരിത്രം മാറ്റികുറിക്കുന്ന തീരുമാനമാണ് ട്രംപ് എടുത്തതതെന്ന് നെതന്യാഹു പറഞ്ഞു. 

Exit mobile version