Site iconSite icon Janayugom Online

കുവൈത്തില്‍ അമേരിക്കന്‍ എഫ് 15 യുദ്ധവിമാനം തകര്‍ന്നു; അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍

അമേരിക്കന്‍ എഫ്-15 യുദ്ധ വിമാനം കുവൈത്തില്‍ തകര്‍ന്നു വീണു. ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നതാണോ എന്നതില്‍ വ്യക്തയില്ല. അബദ്ധത്തില്‍ വെടിവെച്ചതാകമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ട്.വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെത്തുടർന്ന് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ കഴിയാൻ അഭ്യർത്ഥിച്ച് യുഎസ് എംബസി കുവൈത്തിൽ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

കുവൈത്തിന് മുകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭീഷണി തുടരുകയാണ്.എംബസിയിലേക്ക് വരരുത്. നിങ്ങളുടെ വീടുകളിൽ താഴത്തെ നിലകളിലും ജനലുകളിൽ നിന്ന് അകന്നും സുരക്ഷിതമായി കഴിയുക.പുറത്തിറങ്ങരുത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലേറ്റ് അഫയേഴ്‌സ് എക്‌സിൽ പോസ്റ്റ് ചെയ്തു.എംബസി ജീവനക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയുകയാണെന്നും, ആക്രമണമുണ്ടായാൽ സുരക്ഷാ പദ്ധതികൾ വിലയിരുത്തണമെന്നും ഡിപ്പാർട്ട്മെന്റ് പൗരന്മാരോട് അഭ്യർത്ഥിച്ചു.

സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ താൻ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. ‘ഞങ്ങൾ അമേരിക്കയുമായി ചർച്ചയ്ക്കില്ല’ അദ്ദേഹം വ്യക്തമാക്കി. 

Exit mobile version