Site icon Janayugom Online

അഫ്ഗാനില്‍ രക്ഷാദൗത്യമായി അമേരിക്ക ; തടസ്സപ്പെടുത്തിയാല്‍ ശക്തമായ തിരിച്ചടി

അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അഭയം നല്‍കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് വ്യോമമാര്‍ഗം വഴിയുള്ള രക്ഷാദൗത്യം അമേരിക്ക പുനരാരംഭിച്ചു. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും പന്ത്രണ്ട് രാജ്യങ്ങളാണ് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് താത്കാലിക അഭയം നല്‍കാമെന്ന് അറിയിച്ചത്.

5,000 പേര്‍ക്ക് പത്തുദിവസത്തേക്ക് താത്കാലിക അഭയം നല്‍കുമെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അടുത്തദിവസങ്ങളിലായി കാബൂളില്‍ നിന്നും യു.എസ് വിമാനത്തില്‍ ആളുകളെ യു.എ.ഇയില്‍ എത്തിക്കും. അമേരിക്കയുടെ അഭ്യര്‍ഥനപ്രകാരമാണ് ജര്‍മനിയും ഇറ്റലിയും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ ദൗത്യവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഖത്തറിലെ യു.എസ് വ്യോമത്താവളം ആളുകളെക്കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്ന് ആറുമണിക്കൂറോളം രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു.

അതേസമയം, ദൗത്യം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസി‍ഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പ് നല്‍കി.

Eng­lish sum­ma­ry; US launch­es res­cue mis­sion in Afghanistan

You may also like this video;

Exit mobile version