Site iconSite icon Janayugom Online

ഇന്ത്യയ്ക്ക് ലെവല്‍ ത്രീ- ട്രാവല്‍ ഹെല്‍ത്ത് നോട്ടീസയച്ചതിന് പിന്നാലെ യാത്ര പുനഃപരിശോധിക്കാനൊരുങ്ങി യുഎസ്

കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകൾ പുനപരിശോധിക്കണമെന്ന് പൗരന്‍മാരോട് യുഎസിന്റെ നിര്‍ദേശം. കോവിഡ്​ കേസുകളുടെ വർധനവ് കാരണം സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (DCC) ഇന്ത്യയെ സംബന്ധിച്ച്​ ലെവൽ‑ത്രീ ട്രാവൽ ഹെൽത്ത് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്​. ഇതിന്​ പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ യാത്രാ നിർദേശങ്ങൾ.

ഭീകരവാദവും ആഭ്യന്തര പ്രശ്നങ്ങളും കാരണം ജമ്മു കശ്മീരിലേക്കും ഇന്ത്യ‑പാക്​ അതിർത്തിയുടെ പത്ത്​ കിലോമീറ്റർ ചുറ്റളവിലും​ യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്​. അതേസമയം, കിഴക്കൻ ലഡാക്ക് മേഖലയിലേക്കും തലസ്ഥാനമായ ലേയിലേക്കും യാത്ര ചെയ്യുന്നതിൽ​ പ്രശ്​നമില്ല.ബലാത്സംഗം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവ വർധിച്ചതിനാൽ ഇന്ത്യയിൽ കൂടുതൽ ജാഗ്രത പാലിക്കാനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ പൗരന്മാരോട് ആവശ്യപ്പെടുന്നുണ്ട്.

 

Eng­lish Sum­ma­ry: US pre­pares to recon­sid­er trav­el after send­ing Lev­el 3‑Travel Health notice to India

You may like this video also

Exit mobile version