സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്) നെതിരായ ആക്രമണം വിപുലീകരിച്ച് യുഎസ്. യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്കനുസരിച്ച് സിറിയയിലുടനീളമുള്ള നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യങ്ങള്‍ ആക്രമണം നടന്നു. ഡിസംബർ 13 ന് സിറിയയിലെ പാൽമിറയിൽ യുഎസ്, സിറിയൻ സേനകൾക്ക് നേരെ ഐഎസ് നടത്തിയ മാരകമായ ആക്രമണത്തിന് നേരിട്ടുള്ള പ്രതികരണമായാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു.
സിറിയയിലുടനീളമുള്ള ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു. ഡിസംബർ 19 ന് ആരംഭിച്ച ഓപ്പറേഷൻ ഹോക്കി സ്ട്രൈക്കിന്റെ ഭാഗമാണ് ഈ ആക്രമണങ്ങൾ. അന്ന് 70 ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം ഇതേ ഓപ്പറേഷന്റെ കീഴിൽ അമേരിക്കയും ജോർദാനും ഒരു മുൻ റൗണ്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. ശനിയാഴ്ചത്തെ ആക്രമണത്തിന് ഒരു ദിവസം മുമ്പ്, ലെവന്റിലെ ഐഎസ് പ്രവര്‍ത്തനങ്ങളുടെ സൈനിക നേതാവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി സിറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

