നികുതി നിരക്കുകള്‍ ദിവസേനെ മാറിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ 10 മാസത്തിനിടെ പലതവണയാണ് നികുതി നിരക്കുകള്‍ മാറിയത്. നിരക്ക് 50 ശതമാനമായി ഉയര്‍ന്ന സമയത്ത്, വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ വിതരണക്കാര്‍ 15 മുതല്‍ 18 ശതമാനം വരെയാണ് വിലക്കിഴിവ് നല്‍കിയത്.
അമേരിക്കയുടെ ഇറക്കുമതി തീരുവയിലുണ്ടായ അപ്രതീക്ഷിതവും തുടര്‍ച്ചയായതുമായ മാറ്റങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കന്‍ വ്യാപാര നയങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ വ്യവസായ മേഖലയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ബിസിനസ് തന്ത്രങ്ങള്‍ തിരുത്തിയെഴുതാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. എന്നാല്‍ അമേരിക്കന്‍ സുപ്രീം കോടതി തീരുവ നയം റദ്ദാക്കി. ഇതോടെ മണിക്കൂറുകള്‍ക്കകം 10 ശതമാനം പുതിയ നികുതി നിലവില്‍ വന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഇത് വീണ്ടും 15 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. അമേരിക്കന്‍ വ്യാപാര നയങ്ങളിലെ ഈ സ്ഥിരതയില്ലായ്മ ഇനി പതിവാകുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാര്‍. അമേരിക്കന്‍ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ കഴിഞ്ഞ ഒന്‍പത് മാസമായി വന്‍ വിലക്കിഴിവാണ് ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ പലതവണയാണ് നികുതി നിരക്കുകള്‍ മാറിയത്. നിരക്ക് 50 ശതമാനമായി ഉയര്‍ന്ന സമയത്ത്, വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ വിതരണക്കാര്‍ 15 മുതല്‍ 18 ശതമാനം വരെയാണ് വിലക്കിഴിവ് നല്‍കിയത്. ഫെബ്രുവരി 2‑ലെ വ്യാപാര കരാര്‍ പ്രഖ്യാപനത്തിന് ശേഷം ഇത് 0 മുതല്‍ 3 ശതമാനം വരെയായി കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു.എന്നാല്‍ പുതിയ തീരുവകള്‍ അടുത്ത 150 ദിവസത്തേക്ക് തുടരുമെന്നാണ് സൂചന. ഇതോടെ നല്‍കേണ്ടി വരുന്ന വിലക്കിഴിവ് 5 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നും കയറ്റുമതിക്കാര്‍ ഭയപ്പെടുന്നു. നികുതി നിരക്കുകള്‍ മാറുന്നതനുസരിച്ച് ബ്രാന്‍ഡുകള്‍ക്കും റീട്ടെയിലര്‍മാര്‍ക്കും തങ്ങളുടെ ഉല്‍പ്പാദനച്ചെലവുകളുടെ കണക്കുകള്‍ വീണ്ടും വീണ്ടും മാറ്റേണ്ടി വരികയാണ്.

